in Association with
Alhind Tours & Travel Pvt Ltd
കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കുവൈത്ത് കെ എം സി സി യും അൽ ഹിന്ദ് ടൂർസ് & ട്രാവൽസും ചേർന്ന് ചാർട്ടേർഡ് വിമാന സർവ്വീസിന് തുടക്കം കുറിക്കുന്നു. യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ
https://forms.gle/jsJHxfTv2ghH6x3c9
രോഗികൾ, ഗർഭിണികൾ, തൊഴില്‍ നഷ്ടപ്പെട്ടവർ, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർ, മുതിർന്ന പൗരൻമാർ, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, തുടങ്ങിയവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സൗകര്യമൊരുക്കുന്നത്.
രജിസ്ട്രേഷനു ശേഷം, തുടർന്നുള്ള പ്രക്രിയകളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതായിരിക്കും.
എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും ഗവൺമെന്റിന്റെ അനുമതികൾക്കും അംഗീകാരങ്ങൾക്കും ആശ്രയിച്ചായിരിക്കും.
പ്രധാന നിർദ്ദേശങ്ങൾ:
1. നിയമാനുസൃതമായ താമസ വിസയുള്ള ആളുകൾക്ക് മാത്രമേ യാത്ര അനുവദിക്കൂ. അത്തരക്കാർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. സിവിൽ ഐ .ഡി. കൈവശമില്ലാത്തവർക്കും വിസയുണ്ടെങ്കിലും യാത്ര ചെയ്യാം.
2. ഏതെങ്കിലും തരത്തിലുള്ള കേസുകളിൽ പെട്ടെവരും രജിസ്റ്റർ ചെയ്യേണ്ടതില്ല.
3. വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് അവരവരുടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് മാത്രമേ യാത്ര അനുവദിക്കൂ. (കേരളത്തിലേക്ക് മലയാളികൾക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. )
നന്ദി
കുവൈത്ത് കെ.എം.സി.സി.
സംസ്ഥാന കമ്മിറ്റി