Kerala-(Kozhikode Airport)
Posted: Mon Jul 06, 2020 3:47 pm
ഇന്നലെ ഞാൻ നാട്ടിലെത്തിയിട്ട് നടന്നത്!!!
(Kozhikode Airport)
1. ഫ്ലൈറ്റ് ലാൻഡ് ചെയ്തു. യാത്രക്കാരെയെല്ലാം അകലം പാലിച്ച് വരിവരിയായി പുറത്തിറക്കി.
2. ആദ്യം ഒരു ഹാളിൽ കൊണ്ട് പോയി ഇരുത്തി. 15 മിനിട്ടോളം ഇനിയുള്ള കുറച്ച് ദിവസം നമ്മൾ ശ്രദ്ദിക്കേണ്ട കാര്യങൾ വിശദീകരിക്കുന്ന ക്ലാസ്സ്.
3. ആ ഹാളിൽ തന്നെയുള്ള കൗണ്ടറുകളിൽ ആന്റി ബോഡി ടെസ്റ്റ്. പാസ്സ്പോർട്ട് നംബർ ചോദിക്കും.
4. PPE കിറ്റ് ഡിസ്പോസ് ചെയ്യാനുള്ള ഏരിയയിൽ പോയി അത് ഒഴിവാക്കുക.
5. അടുത്ത വേറെ ഒരു ഹാളിലേക്ക് പോവാൻ ആവശ്യപ്പെട്ടു. അവിടെ കമ്പ്യൂട്ടറുമായി വളണ്ടിയേഴ്സ് ഇരിക്കുന്നു. പാസ്പോർട്ട് നംബർ ആവശ്യപ്പെട്ടു. ജനജാഗ്രതാ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ടൊ എന്ന് ആവശ്യപ്പെട്ടു. വീട്ടിലാണൊ അതൊ സർക്കാർ ക്വാറണ്ടീനൊ അതൊ മറ്റ് സംവിധാനമാണൊ ചെയ്യുന്നത് എന്ന് ചോദിച്ചു. ഏത് വാഹനത്തിലാണു പൊവുന്നത് എന്ന് ചോദിച്ചു. ഞാൻ സുഹൃത്ത് അയച്ച ടാക്സിയിലാണു പോവുന്നത് എന്ന് പറഞ്ഞപ്പൊ വണ്ടി നംബറും ഡ്രൈവറുടെ പേരും മൊബെയ്‌ല് നംബറും ചോദിച്ചു. ശേഷം എനിക്ക് ഒരു പച്ച കളർ കാർഡ് തന്നു. മറ്റു വണ്ടികൾക്ക് വേറെ വേറെ കളർ കാർഡാണു നൽകുന്നത്.
6. കയ്യിൽ കരുറ്റിയ സെൽഫ് ഡിക്ലറേഷൻ ഫോമിന്റെ പൂരിച്ച രണ്ട് കോപ്പി അടുത്ത കൗണ്ടറിൽ കൊടുക്കണം. അവർ അതിൽ ഒന്ന് എനിക്ക് സീൽ വെച്ച് തിരിച്ചു തന്നു. അത് എമിഗ്രേഷനിൽ കൊടുക്കാൻ പറഞ്ഞു.
7. എമിഗ്രേഷൻ കൗണ്ടറിൽ സാധാരണ നടപടികൾ പൂർത്തിയാക്കി. കയ്യിൽ ഉള്ള ആ ഫോം അവിടെ വാങ്ങി വെച്ചു.
8. സെക്യൂരിറ്റി സ്കാനിംഗ്.
9. ബാഗേജ് ക്ലിയറൻസ്.
10. ബാഗേജ് എടുത്ത് പുറത്തിർങ്ങുംബൊ പുറത്ത് ഒരു കൗണ്ടറിൽ നിന്ന് നേന്ത്രപ്പഴവും വെള്ളവും കിട്ടി.
11. അടുത്ത കൗണ്ടറിൽ പേരും പാസ്സ്പോർട്ട് നംബറും ചോദിച്ചു. കോവിഡ് ടെസ്റ്റ് റിസൽറ്റ് തന്നു. നെഗറ്റീവ് ആയിരുന്നു. ആ ടെസ്റ്റ് നെഗറ്റീവ് അല്ലാത്തവരെ സ്വാബ് ടെസ്റ്റിനു KSRTC യിൽ കൊണ്ടു പോയി.
12. അടുത്ത കൗണ്ടറിൽ ചോദിച്ചു എങ്ങനെ ആണു പോവുന്നതെന്ന്. സുഹൃത്തിന്റെ ടാക്സി ആണെന്ന് പറഞ്ഞപ്പൊ വണ്ടി ഡീറ്റയിൽസും ഡ്രൈവറുടെ നംബറും ചോദിച്ചു. അവർ തന്നെ ഡ്രൈവറെ വിളിച്ചു ഞാൻ നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.
13. കാബിൻ പാർട്ടീഷൻ ചെയ്ത കാർ ആയിരുന്നു. സൗദി എയർലൈൻസിൽ നിന്ന് രണ്ടു തവണയായി കിട്ടിയ ഫുഡ് കയ്യിൽ ഉണ്ടായിരുന്നു. അത് കാറിലെ യാത്രക്കിടയിൽ കഴിച്ചു. ഫ്ലൈറ്റിൽ നിന്ന് വെള്ളം പോലും കുടിച്ചിരുന്നില്ല.
14. വീട്ടിന്റെ മുന്നിലെത്തി. അയൽ വാസികളെല്ലാം അവരുടെ വീട്ടിലെ ഡോറിനടുത്ത് നിന്ന് നോക്കി നിൽക്കുന്നു. എന്റെ വീട്ടുകാർ വീടിനു തൊട്ടടുത്തുള്ള ക്വാർട്ടേഴ്സിലേക്ക് മാറിയിരിക്കയാണു. വൈഫും കുട്ടികളും ഞാൻ വന്ന ശേഷം അവളുടെ വീട്ടിലേക്ക് പോയി.
15. വീട്ടിലെത്തി കുളിച്ചു ഫ്രഷായി. ഉമ്മയും വാപ്പയും ഫുഡ് കൊണ്ടു വന്നു തന്നു. ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങി.