Page 1 of 1

വാണിജ്യ -വാണിജ്യേതര സ്​ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ

Posted: Tue Jun 16, 2020 4:00 pm
by siju
തിരുവനന്തപുരം:സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ -വാണിജ്യേതര സ്​ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുഭരണ വകുപ്പാണ്​4 മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്​. ജീവനക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട നിർദേശങ്ങളാണ്​ ഉത്തരവിൽ പറയുന്നത്​.

🔴മാർഗനിർദേശങ്ങൾ

1. നോട്ടീസ്​ ബോർഡ്​
സ്​ഥാപനത്തിനു​ മുന്നിൽ ഒരു പ്രധാന സ്​ഥലത്ത്​ ഇനിപറയുന്ന സന്ദേശമുള്ള അറിയിപ്പ്​ പ്രദർശിപ്പിക്കണം.
പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവരായ ജീവനക്കാർ/ഉപഭോക്താവ്​ സ്ഥാപനത്തിലേക്ക്​ പ്രവേശിക്കരുത്​. അവർ ‘ദിശ’യുമായി ബന്ധപ്പെടുകയും നിർദേശങ്ങൾ അനുസരിച്ച്​ ആരോഗ്യപരിരക്ഷ തേടുകയും വേണം.
സ്ഥാപനങ്ങളിലേക്ക്​ പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനുമുമ്പും പുറത്തുപോകു​മ്പോപാഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ, സ്​ഥാപനത്തിനുള്ളിൽ കഴിയുന്ന സമയം ഇടക്കിടെ കൈ ശുചിയാക്കുകയും ചെയ്യണം​.
സ്​ഥാപനങ്ങളിലേക്ക്​ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്​ക്​ ധരിക്കണം. മാസ്​ക്​ ശരിയായി ധരിക്കാത്തവരെ കടയിൽ പ്രവേശിക്കാൻ അനുവദിക്കരുത്​.
സ്​ഥാപനങ്ങളിലേക്ക്​ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.
സ്​ഥാപനത്തിനുള്ളിൽ ഒരാളും മറയില്ലാ​തെ ചുമക്കുകയോ തുമ്മുകയോ ചെയ്യരുത്​. വായയും മൂക്കും മൂടി നല്ല ശ്വസനശുചിത്വം പാലിക്കണം. കണ്ണുകൾ, മൂക്ക്​, വായ എന്നിവ തൊടുന്നത്​ ഒഴിവാക്കുക.
ജീവനക്കാരും ഉപഭോക്താക്കളും 10 വയസ്സിനു​ താഴെയുള്ള കുട്ടി​കളെ സ്​ഥാപനങ്ങളിലേക്ക്​ കൊണ്ടുവരരുത്​.
60 വയസ്സിനു​ മുകളിൽ പ്രായമുള്ളവരും ദുർബലരായ വ്യക്തികളും സ്​ഥാപനങ്ങൾ സന്ദർശിക്കുന്നത്​ ഒഴിവാക്കണം.
ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയംസേവന കിയോസ്​കുകളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്​ഥാപനങ്ങളിൽ പ്രദർശി​പ്പിക്കേണ്ടതാണ്​.

2.സ്​ഥാപനങ്ങളുടെ പ്രവേശനകവാടത്തിനടുത്ത്​ പ്രവർത്തനസമയം മുഴുവൻ സാനിറ്റൈസർ/ലിക്വിഡ്​ സോപ്പും വെള്ളവും ഉപയോഗിച്ച്​ കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം​.

3. സ്​ഥാപനത്തിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സോപ്പും വെള്ളവും ​ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം​.

4. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പ്രവൃത്തിസമയങ്ങളിൽ ഉടനീളം മാസ്​ക്​ ധരിക്കണം​.

5. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്​​ സ്​ഥാപനങ്ങളിൽ വിസ്​തൃതിക്കനുസരിച്ച്​, പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം​.

6. സ്​ഥാപനങ്ങളിൽ തിരക്ക്​ ഒഴിവാകാൻ മുൻകൂർ അപ്പോയിമെന്റ്/ക്യൂ സിസ്​റ്റം ഉപയോഗിക്കേണ്ടതാണ്​.

7. സ്​ഥാപനങ്ങളിലെ വിശ്രമ പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക്​ മതിയായ വായുസഞ്ചാരവും സാമൂഹിക അകലം പാലിച്ച്​ ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണം​.

8. സ്​ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന്​ അടച്ച കാബിനുകൾ ഉപയോഗിക്കുന്നത്​ ഒഴിവാക്കുക.

9. സാധ്യമാകുമെങ്കിൽ ഓൺലൈൻ സൗകര്യങ്ങളോ സ്വയംസേവന കിയോസ്​കുകളോ ഉപയോഗിക്കാൻ ആളുകളെ പരമാവധി ​പ്രോത്സാഹിപ്പിക്കണം.

10. സാധ്യമാകുന്ന സ്​ഥലങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം നടത്തുന്നതിന്​ ഇടയിലായി കണ്ണാടി/സുതാര്യമായ ഫൈബർകൊണ്ടുള്ള സ്​ക്രീനുകൾ ഉപയോഗിക്കേണ്ടതാണ്​.

11. സ്​ഥാപനങ്ങളിലെ വായുസഞ്ചാരം ഉറപ്പിക്കുന്നതിനായി എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടണം​. എയർ കണ്ടീഷനറുകൾ ഉപയോഗിക്കുന്നെങ്കിൽ, മണിക്കൂറിൽ ആറ്​ എയർ കറൻറ്​ എക്​സ്​ചേഞ്ചുകളെങ്കിലും ഉറപ്പാക്കുക. എയർകണ്ടീഷനിങ്​ ഉപയോഗിക്കു​​മ്പോൾകൂടി ജാലകങ്ങളും വാതിലുകളും ഇടക്കിടെ വായുസഞ്ചാരത്തിനായി തുറന്നിടാൻ ശ്ര​ദ്ധിക്കേണ്ടതാണ്​. മുറിക്കുള്ളി​ലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർ​ദ്രത 40 മുതൽ 70 ശതമാനം വരെ ആയി നിലനിർത്തുന്നവിധത്തിൽ എയർകണ്ടീഷനുകൾ പ്രവർത്തിപ്പിക്കണം​.

12. പ്രവൃത്തിസമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നിവയിലുള്ള എക്​സ്​ഹോസ്​റ്റ്​ ഫാനുകൾ പ്രവർത്തിക്കണം.

13. ചെറിയ രീതിയിലാണെങ്കിലും തലവേദന, ​തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാർ ജോലിയിൽനിന്ന്​ വിട്ടുനിൽക്കണം. ജീവനക്കാർക്ക്​ രോഗലക്ഷണങ്ങളു​ണ്ടോയെന്ന്​ എല്ലാ ദിവസവും സ്​ക്രീനിങ്​ നടത്തുന്നുണ്ടെന്ന്​ സ്​ഥാപന മേധാവി ഉറപ്പുവരുത്തേണ്ടതാണ്​. സാധ്യമാകുമെങ്കിൽ ഇൻഫ്രാറെഡ്​ തെർമോമീറ്ററുകൾ (ശരീരത്തിൽ തൊടാതെ) അല്ലെങ്കിൽ തെർമൽ സ്​കാനർ ഉപയോഗിച്ച്​ ശരീരോഷ്​മാവ്​ പരിശോധിക്കേണ്ടതാണ്​. രോഗലക്ഷണങ്ങളുള്ളവർക്ക്​ ‘ദിശ’യുമായി ബന്ധപ്പെട്ട്​ മാർഗനിർ​േദശങ്ങളനുസരിച്ച്​ ആരോഗ്യപരിപക്ഷ തേടണം​.

14. കൂടുതൽ സ്​പർശനമേൽക്കുന്ന വാതിൽപ്പിടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ, ഹാൻഡ്​ റെയിലുകൾ, പൊതുവായി ഉപയോഗിക്കുന്ന പേനകൾ, ടച്ച്​ സ്​ക്രീനുകൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോ​റൈറ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30​ ഗ്രാം ബ്ലീച്ചിങ്​ ​പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂർ ഇടവിട്ട്​ തുടച്ച്​ അണുമുക്തമാക്കണം.

15. പൊതുവായി ഉപയോഗിക്കുന്ന പേനകളും പേന പങ്കിടുന്നതും കഴിയുന്നിടത്തോളം ഒഴിവാക്കേണ്ടതാണ്​.

16. ജീവനക്കാർ ഓരോ ഉപഭോക്താവിനോടും ഇടപെട്ടശേഷം/സാധനങ്ങൾ കൈമാറ്റം ചെയ്​തതിനുശേഷം/പണമിടപാടിനുശേഷം/കൂടുതൽ സ്​പർശനമേൽക്കുന്നിടങ്ങളിൽ തൊട്ടതിനുശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ്​ ഉപയോഗിച്ചോ ശുചിയായി സൂക്ഷിക്കാൻ ശ്ര​ദ്ധിക്കേണ്ടതാണ്​.

17. പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയോഗിച്ച്​ വിരലുകൾ നനച്ചുകൊണ്ട്​ പണം ​എണ്ണരുത്​.

18. സ്​ഥാപനങ്ങളിൽ ഡിജിറ്റൽ ഇ-വാലറ്റ്​, UPI അല്ലെങ്കിൽ ഡെബിറ്റ്​ കാർഡ്​ പോലുള്ള കരസ്​പർശമില്ലാത്ത പണമിടപാട്​ രീതികൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്​.

19. ഡിസ്​പ്ലേകളിലും മറ്റ്​ ഉപരിതലങ്ങളിലും അനാവശ്യമായി സ്​പർശിക്കരുതെന്ന്​ ഉപഭോക്താക്കൾക്ക്​ നിർദേശം നൽ​കേണ്ടതാണ്​.

20. കഴിയുന്നത്രയും ലിഫ്​റ്റുകൾ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച്​ ലിഫ്​റ്റ്​ ബട്ടണുകൾ, എസ്​കലേറ്റർ ഹാൻഡ്​ റെയിലുകൾ തുടച്ചു വൃത്തിയാക്കേണ്ടതാണ്​.

21. സ്​ഥാപനങ്ങളിൽ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ്​ തുടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന്​ ഡിസ്​പോസിബിൾ പേപ്പർകപ്പുകൾ ഉപയോഗിക്കേണ്ടതാണ്​.