യുഎൻഎയുടെ ചാർട്ടേണ്ട് ഫ്ലൈറ്റുകൾ

Chartered flight options by various private agencies.
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

യുഎൻഎയുടെ ചാർട്ടേണ്ട് ഫ്ലൈറ്റുകൾ

Post by siju »

സൗദി അറേബ്യയിലുള്ള നേഴ്സുമാരുടെ ശ്രദ്ധയിലേക്ക്...

യുഎൻഎയുടെ നേത്വത്വത്തിലുള്ള ചാർട്ടേണ്ട് ഫ്ലൈറ്റുകൾ MEA (Ministry of External Affairs) ൻ്റെ അന്തിമാനുപതിക്കായി കാത്തിരിക്കുകയാണ്. യുഎൻഎയുടെ ചാർട്ടേണ്ട് ഫ്ലൈറ്റുകളിൽ നഴ്സിംഗ് മേഖലയുമായി ബന്ധമില്ലാത്തവരെ കൊണ്ടു വരുന്നു എന്ന പരാതി ആരോ ഉയർത്തിയതിൻ്റെ പശ്ചാത്തലത്തിൽ നേഴ്സുമാരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമേ ഫ്ലൈറ്റിൽ ഉൾപ്പെടുത്താവൂ എന്ന നിർദ്ദേശം കഴിഞ്ഞ ദിവസം യുഎൻഎക്ക് ലഭിച്ചിരുന്നു.ഇത് സംബന്ധിച്ച അഫിഡവിറ്റ് യുഎൻഎക്ക് വേണ്ടി എംബസിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമത്തെ ഷെഡ്യൂൾ പ്രകാരം 5 ഫ്ലൈറ്റുകൾക്കുള്ള അനുമതിക്കായാണ് ചോദിച്ചിട്ടുള്ളത്. MEA അപ്രൂവൽ കിട്ടിയാൽ ക്രിത്യസമയത്ത് തന്നെ നാട്ടിലേക്ക് യാത്രക്കാരുമായി പുറപ്പെടും. ആവാസ് ചാരിറ്റബിൾ സംഘടനയുമായി ചേർന്നാണ് ഈ ഉദ്യമങ്ങൾ മുന്നോട്ട് പോകുന്നത്.

ഇനിയും ഏതെങ്കിലും നേഴ്സുമാരോ, കുടുംബങ്ങളോ വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി യാത്ര ചെയ്യാൻ സാധിക്കാതിരിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിലേക്ക് പാസ്പോർട്ട് പ്രകാരമുള്ള പേര്, പാസ്പോർട്ട് നമ്പർ തുടങ്ങിയത് വാട്ട്സ് ആപ്പ് മെസേജ് ആയി അയക്കണം. ഗർഭിണികൾക്കായിരിക്കും മുൻഗണന.

👉ജിദ്ദ +91-9895592924
👉ദമാം +91-8848934848
👉റിയാദ് +91-9447662846

എല്ലാ അനുമതികളും ക്രിത്യമായി സമയബന്ധിതമായി ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന തീയ്യതിയിലായിരിക്കും സൗദിയിൽ നിന്നും പുറപ്പെടുക.( ഫ്ലൈറ്റ് അനുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം MEA യുടേതാണ്.ഇന്ത്യൻ സർക്കാറിനും, സൗദി സർക്കാറിനും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാനും, ഡേറ്റ് മാറ്റാനുമൊക്കെയുള്ള അധികാര മുണ്ട്).

👉17 ജൂൺ 2020 ജിദ്ദ- കൊച്ചി
👉18 ജൂൺ 2020 ദമാം- കൊച്ചി
👉19 ജൂൺ 2020 റിയാദ്- കൊച്ചി
👉20 ജൂൺ 2020 റിയാദ്- കൊച്ചി
👉21 ജൂൺ 2020 ദമാം - കൊച്ചി

വിവരങ്ങൾ സൗദി അറേബ്യയിൽ പ്രയാസമനുഭവിക്കുന്ന നഴ്സുമാരും കുടുംബങ്ങളിലേക്കും എത്തിക്കുക.

ജാസ്മിൻഷ.എം
യുഎൻഎ
+91-9526444777

( എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എൻ്റെയീ നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസേജ് ടൈപ്പ് ചെയ്ത് അയക്കാൻ ശ്രദ്ധിക്കുമല്ലോ, വോയിസ്ക്ലിപ്പാണെങ്കിൽ പരമാവധി 30 Sec ചുരുക്കുക)
Post Reply