Page 1 of 1

സ്വന്തം വീടും കെട്ടിടവും ക്വാറന്റൈന്‍ കേന്ദ്രമാക്കാം (Register for Home Qurantine in kerala)

Posted: Wed Jun 03, 2020 4:55 pm
by siju
പ്രവാസികള്‍ക്ക് സ്വന്തം വീടും കെട്ടിടവും ക്വാറന്റൈന്‍ കേന്ദ്രമാക്കാം; വിശദ വിവരങ്ങള്‍*
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കാവുന്ന വീടോ കെട്ടിടമോ ഉണ്ടെങ്കില്‍ അതിനായി അപേക്ഷ നല്‍കി അനുമതി നേടാം. കഴിഞ്ഞ ദിവസം ജിദ്ദയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ പലരും ഇങ്ങനെ അപേക്ഷ നല്‍കി വീടുകളിലേക്കാ ണ് പോയത്.മലപ്പുറം ജില്ലയിലുള്ളവർക്ക് ഇതിനായി പ്രത്യേക രജിസ്ട്രേഷന്‍ സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
ക്വാറന്റൈനുവേണ്ടി ഉപയോഗിക്കാവുന്ന വീടോ കേട്ടിടമോ ഉള്ളവര്‍
http://covid19ciap.kerala.gov.in/iqp
എന്ന വെബ് സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട പഞ്ചായത്ത് /മുനിസിപ്പല്‍ സെക്രട്ടറിക്ക് ലഭ്യമാകും. അത് പരിശോധിച്ച് അംഗീകരിക്കാനും തിരസ്‌കരിക്കാനും മാറ്റം വരുത്താനും
സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്. ഓരോ അപേക്ഷ ലഭിക്കുമ്പോഴും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് സന്ദേശം ലഭിക്കും. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്കും അലര്‍ട്ട് മെസേജ് നല്‍കുന്നുണ്ട്.
സെക്രട്ടറി അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകന് അതു സംബന്ധിച്ച് സന്ദേശം ലഭിക്കും. ഇതില്‍ അപേക്ഷകന് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ് വേഡും ഉണ്ടാകും.
ഈ യൂസര്‍ ഐഡി ഉപയോഗിച്ച് വീണ്ടും സൈറ്റില്‍ പ്രവേശിച്ച് വീട്/കെട്ടിടം ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിദേശത്ത് വരുന്നവര്‍ ഇങ്ങനെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍വെച്ച് തന്നെ സൈറ്റ് പരിശോധിച്ച് നടപടികൾ പൂർത്തിയാക്കാം
https://www.facebook.com/groups/2249265395361061/

കൂത്താട്ടുകുളത്ത്

Posted: Mon Jun 15, 2020 4:20 am
by siju
കൂത്താട്ടുകുളത്ത് ക്വാറൻറ്റിൻ കാലതാമസ സൗകര്യം.........
സംസ്ഥാനത്തിന് പുറത്തു നിന്നും ഒപ്പം തന്നെ വിദേശത്തു നിന്നും വരുന്ന കുറേപ്പേർക്കെങ്കിലും ഏറെ ക്ലേശകരമായൊരു കാര്യമാണ് ഫലപ്രദമായ ക്വാറൻറ്റീൻ സൗകര്യം കണ്ടെത്തൽ. പല ആളുകളുടെ വിഷയത്തിലും തുടർച്ചയായി ഇടപെടേണ്ടി വന്നതിന്റെ അടിസ്ഥാനത്തിൽ കുറേ പേർക്കെങ്കിലും ക്വാറന്റിൻ സൗകര്യം കണ്ടെത്തേണ്ടി വന്നു.
സ്വന്തം വീട്ടിൽ ക്വാറൻറ്റീൻ സൗകര്യം, പ്രത്യേക ബാത്ത് റൂം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ ഇല്ലാതിരിക്കുകയോ വീട്ടിൽ പ്രായമായവരും രോഗികളുമുണ്ടാവുകയോ ചെയ്താൽ അവിടെ ഒരുമിച്ചു കഴിയാൻ അനുവാദം ലഭിക്കില്ല. അത്തരം സാഹചര്യത്തിൽ പുറത്തു നിന്നു വരുന്നവർക്കായി താൽക്കാലിക താമസത്തിനായി വീടുകൾ ലഭ്യമാക്കാൻ തയ്യാറായിട്ടുള്ള ആളുകളുടെ താമസ സൗകര്യങ്ങളാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. അത്യാവശ്യമുള്ളവർക്ക് അതിന്റെ വിവരങ്ങൾ നൽകുന്നതാണ്.
കൂടാതെ മറ്റു ചില കേസുകളിൽ പുറത്തു നിന്നു വരുന്നവർ സ്വന്തം വീടുകളിൽ താമസിക്കുകയും ആ വീടുകളിലുള്ള അടുത്ത ബന്ധുക്കൾ താൽക്കാലികമായി മാറി താമസിക്കുകയുമാകും ഉചിതം. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കായി സ്ഥലം വേണ്ടവർക്കായി അതിനുള്ള സ്ഥലസൗകര്യം ലഭ്യമാണ്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
നടപടിക്രമങ്ങളും നിബന്ധനകൾ, വാടക, മറ്റു കാര്യങ്ങൾ എന്നിവ ഉടമസ്ഥനുമായി നേരിൽ സംസാരിക്കുക.
കൂത്താട്ടുകുളത്ത് ഇത്തരമൊരു സൗകര്യം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
9847370433
നമ്മുടെ പ്രദേശത്ത് സൗജന്യ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറ്റീൻ, പെയ്ഡ് ക്വാറൻറ്റീൻ എന്നീ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വിവരങ്ങൾ നൽകുന്ന സേവനമാണ് " ഈ കേന്ദ്രത്തിൽ "നിന്നും പ്രയോജനപ്പെടുത്താവുന്നത്.
പി.ജി.സുനിൽകുമാർ
കൂത്താട്ടുകുളം