പൊതു വിതരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും, മറുപടിയും..

Various Information for Farmers
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

പൊതു വിതരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും, മറുപടിയും..

Post by siju »

#Civil_Supplies
"""""""""""""""""""""""""""
പൊതു വിതരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും, മറുപടിയും..

പൊതുവിവരങ്ങൾ മാത്രം.. ആധികാരികത സ്വയം ബോധ്യപ്പെടണം..

1. നിലവിലെ റേഷൻ കടയിൽ നിന്നും റേഷൻ കാർഡ് മറ്റൊരു റേഷൻ കടയിലേക്ക് മാറാൻ എന്താണ് ചെയ്യേണ്ടത് ?

"അക്ഷയ കേന്ദ്രം" വഴി അല്ലെങ്കിൽ "Citizen login website" (http://ecitizen.civilsupplieskerala.gov ... gistration) വഴി Change ARD എന്ന online അപേക്ഷ നൽകുക.. (eServices --> Change ARD).. ഈ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കുക‍..

2. ഞാൻ ഗൾഫ് നിന്ന് വന്നിട്ട് 4 വർഷം കഴിഞ്ഞു.. ഇപ്പോഴും എൻ്റെ പേരിൽ NRIആണ്.. ഇതു കാരണം എനിക്കുള്ള റേഷൻ അരി തടസ്സപെടുകയും ചെയ്തു.. ഞാൻ ഇനി എന്ത് ചെയ്യണം ?

റേഷൻ കാർഡും താങ്കളുടെ passport copy-യും സഹിതം അക്ഷയയിലെത്തി Change Residence Status എന്ന അപേക്ഷ നല്കുക.. ‍‍‍അപേക്ഷയുടെ printout-ഉം റേഷൻ കാർഡും passport copy-യും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക..

3. #പുതിയറേഷൻകാർഡ് എടുക്കാൻ എന്തൊക്കെ രേഖകൾ കൊടുക്കണം.. അമ്മയുടെ കാർഡിലാണ് എന്റ പേര് എനിക്ക് പുതിയ കാർഡ് എടുക്കണം ഞാനും കുടുംബവും വാടകക്ക് ആണ് താമസിക്കുന്നത്..

അക്ഷയ വഴി online അപേക്ഷ നൽകുക.. നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം, എല്ലാവരുടേയും ആധാർ കാർഡ്, പുതിയ കാർഡെടുക്കുന്നതിനുള്ള Address- ന്റെ proof (list of approved address proof ചുവടെ), പുതിയ address-ലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവ സഹിതം അക്ഷയ വഴി online അപേക്ഷ നൽകുക.. അപേക്ഷയുടെ printout-ഉം പേര് കുറയ്ക്കാനുള്ള റേഷൻ കാർഡും ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക..

4. വെള്ള കാർഡ് നീല കാർഡിലേക്ക് മാറ്റാൻ എപ്പോൾ അപേക്ഷ തുടങ്ങും ?
ഇപ്പോൾ ഉണ്ടോ ?

നീല കാർഡിലേക്ക് മാറ്റുന്നത് നിർത്തിവച്ചിരിക്കുന്നു.. അത് വീണ്ടും തുടങ്ങുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല..

5.കുടുംബമായി ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത്.. രണ്ടു റേഷൻ കാർഡിൽ രണ്ടു പേരുടെയും പേര് നിലവിൽ ഉണ്ട്.. വാടകക്ക് താമസിക്കുന്ന സ്ഥലത്തു റേഷൻ കാർഡ് എടുക്കുന്നതിനു എന്തൊക്കെയാണ് ചെയ്യേണ്ടത് ?

രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്.. ആദ്യം നിലവിൽ പേരുള്ള താലൂക്കുകളിൽ നിന്നും പുതിയ കാർഡെടുക്കാനുള്ള താലൂക്കിലേക്ക് പേരുകൾ മാറ്റുക എന്നതാണ്.. അതിനായി നിലവിൽ പേരുള്ള റേഷൻ കാർഡുകൾ, ആ കാർഡുകളിൽ നിന്നും പേരുകൾ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡുകളുടെ ഉടമകൾ ഒപ്പിട്ട സമ്മപത്രങ്ങൾ എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന അപേക്ഷ നൽകുക.. ആ അപേക്ഷകളുടെ Printout-ഉം റേഷൻ കാർഡുകളുമായി അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തുക.. ആ അപേക്ഷകൾ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും approve ചെയ്ത് പേര് മാറ്റി ലഭിച്ച ശേഷം മാത്രമേ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന താലൂക്കിൽ പുതിയ കാർഡിന് അപേക്ഷിക്കുന്നതിന് കഴിയൂ.‍.

6. APL BPL ആക്കുന്നുണ്ടൊ ? ഉണ്ടെങ്കിൽ ഏതൊക്കെ രേഖകളുമായി ഹാജറാവണം ?

കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് അപേക്ഷ നൽകുകയാണ് വേണ്ടത്.. കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക.. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക..
Note:- ഇപ്പോൾ മാറ്റുന്നില്ലായെന്നു അറിയുന്നു..

7. 24 മണിക്കൂർ കൊണ്ട് കിട്ടുന്ന റേഷൻ കാർഡ് കൊണ്ട് ഇപ്പോൾ സാധനങ്ങൾ മേടിക്കാൻ പറ്റുമോ.. ഇന്നലെ ആണ് റേഷൻ കാർഡ് കിട്ടിയത്..

ഇതൽപ്പം സാങ്കേതികമായ വിഷയമാണ്.. റേഷൻ കടയിലുള്ള ഇ-പോസ് മെഷീനിലൂടെ വിതരണം നടത്തുന്നതിന്, ഓരോ മാസവും റേഷൻ കാർഡ് വിവരങ്ങൾ ഈ ഡാറ്റ സൂക്ഷിക്കുന്ന സെർവ്വറിൽ നിന്നും ഇ-പോസ് മെഷീന്റെ സെർവ്വറിലേക്ക് transfer ചെയ്യേണ്ടതുണ്ട്.. ഓരോ മാസത്തെയും വിതരണം തുടങ്ങുന്നതിന് കുറഞ്ഞത് ഒരാഴ്ച മുമ്പാണ് ഇത് ചെയ്യുന്നത്.. അതിനോടൊപ്പം അലോട്ട്മെൻറ് fix ചെയ്യൽ, പോളിസി സെറ്റ് ചെയ്യൽ തുടങ്ങി ധാരാളം Process കൂടി പൂർത്തിയാക്കിയാണ് തൊട്ടടുത്ത മാസത്തെ വിതരണം തുടങ്ങുന്നത്.. അതായത് ഏപ്രിൽ മാസത്തെ വിതരണം നടത്തുന്നതിനായുള്ള മേൽ സൂചിപ്പിച്ച data transfer-ഉം അനുബന്ധ പ്രവൃത്തികളും മാർച്ച് മാസത്തിലെ അവസാന ആഴ്ചയോട് കൂടിയും, മേയ് മാസത്തെ വിതരണത്തിനുള്ള data transfer-ഉം അനുബന്ധ പ്രവൃത്തികളും ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയോട് കൂടിയും പൂർത്തീകരിച്ചാൽ മാത്രമേ തൊട്ടടുത്ത മാസത്തെ വിതരണം നടത്തുന്നതിന് സാധിക്കുകയുള്ളൂ.. ഇത്തരത്തിലുള്ള data transfer നടക്കുന്ന സമയത്ത് നിലവിലുള്ള റേഷൻ കാർഡുകളുടെ വിവരങ്ങൾ മാത്രമാണ് ഇ-പോസ് മെഷീനിലേക്ക് എത്തുന്നതും, ആ കാർഡുകൾക്ക് മാത്രമാണ് അടുത്ത മാസം വിതരണം നടക്കുകയും ചെയ്യുന്നത്.. ഇതുപ്രകാരം ഒരു മാസത്തിലെ വിതരണം തുടങ്ങിക്കഴിഞ്ഞ ശേഷം പിന്നീട് ലഭിക്കുന്ന റേഷൻ കാർഡുകളുടെ വിവരങ്ങൾ അതേ മാസം തന്നെ ഇ-പോസിലേക്ക് മാറ്റുന്നതിനോ അവയ്ക്ക് റേഷന്‍ വിതരണം നടത്തുന്നതിനോ സാധിക്കുകയില്ല.. ആ പുതിയ കാർഡുകളുടെ വിവരങ്ങൾ തൊട്ടുത്ത മാസം മാത്രമേ ഇ-പോസിലെത്തുകയുള്ളൂ.. ഇത് ഒരു പുതിയ പ്രക്രിയ അല്ല, മറിച്ച് ഇ-പോസ് മെഷീനിലൂടെയുള്ള റേഷൻ വിതരണം തുടങ്ങിയതുമുതൽ തന്നെയുള്ള പ്രക്രിയയാണ്.. ഈ മാസത്തെ ഒരു നിശ്ചിത ദിവസം വരെയുള്ള പുതിയ കാർഡുകൾ കൂടി ഈ മാസം തന്നെ വിതരണത്തിന് സജ്ജമാക്കുന്നതിന് കഴിയുമോ എന്നത് സാങ്കേതികമായി പരിശോധിക്കുന്നുണ്ട്.. അത് സംബന്ധമായി ഈ വരുന്ന ആഴ്ച തന്നെ തീരുമാനമുണ്ടാകും..

റേഷൻ കാർഡുകൾ പ്രത്യേകിച്ചും പിങ്ക് കാർഡുകൾ കിട്ടിയവരിൽ അനർഹരായവർ ഒരുപാട് പേര് ഉണ്ട് അല്ലെങ്കിൽ ഇങ്ങനെ ലഭിച്ചവരേക്കാൾ കഷ്ടത അനുഭവിക്കുന്ന വെള്ളകാർഡ് ഉടമകൾ ഉണ്ട്..
മതിയായ അന്വേഷണം ഒന്നുമില്ലാതെയാണ്‌ ആളുകളെ മുൻഗണനാ, ഇതര വിഭാഗങ്ങളായി തരം തിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്..
ഒറ്റമുറി മാത്രം ഉള്ള വീട്ടിൽ താമസിക്കുന്ന കൂലിപ്പണി എടുക്കുന്ന വെള്ള കാർഡ് ഉടമയെ എനിക്കറിയാം..
എന്നാൽ പിങ്ക് കാർഡ് ഉള്ള പലരും വലിയ ഫീസ് കൊടുത്ത് മക്കളെ സ്വകാര്യ സ്ക്കൂളുകളിൽ പഠിപ്പിക്കുന്നു.. അത് അവരുടെ സ്വാതന്ത്ര്യം ആണ് എങ്കിലും മാസത്തിൽ 30 കിലോ അരിയുടെ ക്യാഷ് സ്കൂൾ ഫീസിനത്തിൽ മാത്രം (വാഹനം മറ്റു ചിലവുകൾ വേറെയും) കൊടുക്കാൻ ശേഷിയുള്ളവരെയോക്കെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ് ?

നിലവിലുള്ള നിയമ പ്രകാരം പുതിയ ഒരു കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്..
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല.. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം.. തുടർന്ന് അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്..ആ പട്ടികയിൽ ഉൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുക ഉള്ളൂ.. എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നൽകാനും കഴിയില്ല.. കാരണം നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് മുൻഗണനാ വിഭാഗത്തിലെ കാർഡുകളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്.. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല.. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും ഉടനെ തന്നെ നൽകാൻ കഴിയാത്തത്.. ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിൽ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നൽകുകയും ചെയ്യും.. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നൽകുകയാണ് ചെയ്യുന്നത്.. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്.. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നൽകുകയാണ് ചെയ്യുന്നത്.. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്.. ഈ പ്രക്രിയ എല്ലാ മാസവും തുടർന്നു കൊണ്ടിരിക്കുന്നതാണ്.. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല..

8. സർ, എന്റെ പേരിൽ സ്ഥലമോ വീടോ ഒന്നും ഇല്ല, ഞാൻ മാരീജ് കഴിഞ്ഞു ഒരു വാടക വീട്ടിൽ ആണ് താമസം, എനിക്കു ബിപിൽ റേഷൻ കാർഡ് കിട്ടുമോ, ഞാൻ ഒരു കാർഡ് വാങ്ങാൻ ആഗ്രഹിക്കുന്നു.. വാങ്ങിയാൽ ഏതു കാർഡ് കിട്ടും. ?

നിലവിലുള്ള നിയമ പ്രകാരം പുതിയ ഒരു കാർഡ് എടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്..
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല..

9. ഞാൻ പിങ്ക് കാർഡുമായി രാവിലെ റേഷൻ കടയിൽ പോയി പക്ഷെ otp നമ്പർ ഇല്ലാതെ റേഷൻ തരുവാൻ സാധിക്കില്ല എന്നാണ് റേഷൻ കടക്കാരൻ പറയുന്നത്.. നിലവിൽ otp message വരേണ്ട സിം കംപ്ലയിന്റ് ആണ് മുൻപ് റേഷൻ വാങ്ങിയ സമയത്തുള്ള മെസ്സേജ് ആണ് നിലവിൽ ഉള്ളത് അതിൽ otp കാണുന്നില്ല റേഷൻ കാർഡ് നമ്പർ മാത്രമാണ് കാണുന്നത്.... എന്ത് ചെയ്യണം ?

OTP ഇല്ലെങ്കിലും manual ആയി വിതരണം നടത്തണമെന്ന് ഉത്തരവുള്ളതാണ്..
siju
Posts: 430
Joined: Sat May 16, 2020 6:10 am

Re: പൊതു വിതരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും, മറുപടിയും..

Post by siju »

റേഷൻ കാർഡിനെ സംബന്ധിച്ചു ഉപഭോക്താക്കളുടെ പൊതു ചോദ്യങ്ങളും ഉത്തരങ്ങളും... .

റേഷൻ കാർഡിൽ നിന്നും ഒരംഗത്തിനെ ഒഴിവാക്കണം.
ടിയാന് സ്വന്തമായി വീടില്ല.
അദ്ദേഹത്തിന് പുതിയ കാർഡ് കിട്ടുമോ?
അതിനായി എന്ത് ചെയ്യണം?

പുതിയ കാര്‍ഡെടുക്കുന്നതിന് Address proof വേണം..വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വാടക കരാര്‍ Address proof ആയി ഉപയോഗിച്ച് കാര്‍ഡെടുക്കാവുന്നതാണ്.

Sir, റേഷൻ വാങ്ങാൻ പോകാൻ സാധിക്കാത്ത വൃദ്ധർക് പകരം കാർഡിൽ പേരില്ലാത്ത ആളെ കൊണ്ടു സാധനം വാങ്ങാൻ പറ്റുമോ?

കാർഡിലെ അംഗത്തിന് റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി നിലവിലുണ്ട്. പകരക്കാരനായി ഏർപ്പെടുത്തേണ്ട വ്യക്തി ആ കാർഡ് ചേർത്തിട്ടുള്ള അതേ റേഷൻ കടയിൽ തന്നെയുള്ള മറ്റൊരു കാർഡിലെ അംഗമായിരിക്കണം, കൂടാതെ അയാളുടെ ആധാർ അയാളുടെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഈ സംവിധാനം ഏർപ്പെടുത്തുന്നതിനായി, പകരക്കാരനാകേണ്ട വ്യക്തിയുടെ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുക.
അപേക്ഷ വെള്ളപേപ്പറിലെഴുതി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നല്കുക‍.

റേഷൻ കാർഡിൽ മുൻപ് നൽകിയ മൊബൈൽ നമ്പർ ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല, പുതിയ നമ്പർ കാർഡുമായി ബന്ധിപ്പിക്കാൻ എന്ത് ചെയ്യ്യണം?

"അക്ഷയ കേന്ദ്രം" വഴി അല്ലെങ്കിൽ "Citizen login website" (http://ecitizen.civilsupplieskerala.gov ... gistration) വഴി General Details എന്ന online അപേക്ഷ നല്കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number). ഈ അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ അദ്ദേഹത്തിന്റെ ഓഫീസ് ലോഗിൻ മുഖേന approve ചെയ്യുമ്പോൾ മാത്രമേ പുതിയ നമ്പർ റേഷൻ കാർഡ് ഡാറ്റാബേസിലേക്ക് Add ആകൂ.

30 വർഷത്തിന്മുൻപ് എനിക്ക് റേഷൻ കാർഡ്ഇൽ പേര് ഉണ്ടായിരുന്നു. ആ കാർഡ് നഷ്ടപ്പെട്ടു. എന്നാൽ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ കാർഡ് ഉണ്ട്. പഴയ കാർഡ് കണ്ടുപിടിക്കനോ മാറ്റം ചെയ്യാനോ സാധിച്ചില്ല. ഇപ്പോൾ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ ഉള്ള കാർഡിൽ എന്റെ പേര് ചേർക്കാൻ എന്താ വഴി?
പഴയതുമായി ബന്ധപ്പെടാൻ സാധിക്കില്ല. 30 വർഷമായി എന്റെ പേരിൽ റേഷൻ കിട്ടുന്നില്ല.

ഭാര്യയുടെ പേരിൽ ഉള്ള റേഷൻ കാർഡും ഇദ്ദേഹത്തിന്റെ ആധാർ കാർഡും കൊണ്ട് ഏതെങ്കിലും അക്ഷയ കേന്ദ്രത്തിലെത്തി Addition of Member എന്ന അപേക്ഷ നല്കുക‍‍‍.

റേഷൻ കടയിൽ നിന്നും അരി വാങ്ങാൻ പോയാൽ... 5 kg ഉണ്ടെങ്കിൽ തരുന്നത് 4 അര കിലോ തൂക്കം ബാക്കി അര കിലോ എവിടെ എന്ന് ചോദിച്ചാൽ പറയും നമ്മുകു ഒരു ചാക്ക് അരി വരുമ്പോൾ അതിൽ 50kg കാണില്ല അതനുസരിച്ച് നിങ്ങൾക്കും തരും .. പക്ഷേ രൂപ 5kg ക്കും വാങ്ങും?

പരാതി http://pg.civilsupplieskerala.gov.in/ എന്ന പോർട്ടലിലൂടെ നല്കുക.. 0471-2320379 (Civil supplies control room) എന്ന നമ്പരിലും അറിയിക്കാവുന്നതാണ്

ദാരിദ്ര്യ രേഖ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ നോക്കി ആനുകൂല്യങ്ങൾ നൽകുന്നത് തികച്ചും അടിസ്ഥാന രഹിതമാണ്.. എന്റെ അയൽവാസി govt ജോലിയിൽ നിന്നും വിരമിച്ച് പെൻഷൻ വാങ്ങിച്ചു വിശ്രമജീവിതം നയിക്കുന്നു. അവരുടെ ഭാര്യയും govt ശമ്പളം പറ്റുന്നു. അവർക്ക് AAY റേഷൻ കാർഡ്... ഇവിടെയുള്ള വീട് സാധാരണ ഷീറ്റ് ഇട്ടതാണ്.. വീടിന്റെ വലുപ്പം നോക്കിയാണ് റേഷൻ കാർഡ് വിതരണം ചെയ്യുന്നത്.

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡുകൾ (പിങ്ക്) / Anthyodaya Anna Yojana (മഞ്ഞ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. സർവ്വീസ് പെന്ഷണറും സര്‍ക്കാര്‍ ജീവനക്കാരുമായ താങ്കളുടെ‍അയല്ക്കാര്‍ AAY റേഷൻ കാർഡ് ഇപ്പോഴും ഉപയോഗിക്കുന്ന പക്ഷം എത്രയും വേഗം വിവരം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കുക ‍‍‍.


റേഷൻ കാർഡിൽ പേരുണ്ടായിരുന്ന ആളുടെ പേര് അവർ അറിയാതെ സഹോദരൻ നീക്കം ചെയ്തു. അവർ ഒരേ വീട്ടിൽ ആണ് താമസം. പക്ഷെ പാചകം രണ്ടായി ആണ്. നിലവിൽ ഒരു ആനുകൂല്യവും അവർക്കു കിട്ടുന്നില്ല. അവർ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. അവർക്കു എന്തെങ്കിലും കാർഡ് കിട്ടാൻ വഴി എന്താണ്?

രണ്ട് കുടുംബങ്ങൾക്കും വെവ്വേറെ കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്നും ലഭിച്ചതുണ്ടെങ്കിൽ അതുപയോഗിച്ച് പുതിയ കാർഡിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഏതായാലും, അനുവാദമില്ലാതെ കാർഡിൽ നിന്നും പേര് നീക്കം ചെയ്ത വിവരം കാണിച്ചുകൊണ്ട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നല്കുക‍.


ഞങ്ങൾക്ക് റേഷൻ കാർഡുണ്ട്.അത് വെള്ള കാർഡാണ്. എന്റെ അച്ഛന് സുഖമില്ല.ഹാർട്ട് പേഷ്യന്റാണ്.അമ്മയ്ക്ക് സുഖമില്ല.ഒരു ആക്സിഡന്റിൽ തലയ്ക് ആയിരുന്നു പരിക്ക് പറ്റിയത്.
ഞങളുടെ കാർഡ് അംഗങ്ങളിൽ ആരും വിദേശത്തോ അന്യ സംസ്ഥാനങളിലോ ഇല്ല.ആർക്കും ഫോർവീലർ ഇല്ല.എന്നിട്ടും ആദ്യം വന്നിരുന്ന ബിപിൽ കാർഡ് അടുത്തുള്ള റേഷൻ കടക്കാരൻ പറഞ്ഞു.ഞങ്ങൾക്ക് കാറുണ്ട്.മക്കൾ വിദേശത്താണെന്നൊക്കെ പറഞ്ഞ് പരാതി ആയി..അത് തിരിച്ചയച്ചു.പിന്നെ വെള്ള കാർഡ് വന്നു.അങനെ സപ്ലെ ഓഫീസിൽ പരാതി നൽകി.അവർ അന്വഷിക്കാന്ന് പറഞ്ഞു .എന്നിട്ടോ ഒരു മാസം കഴിഞ്ഞ് വീണ്ടും ഞങൾ ചെന്നു.അപ്പോളും സ്ഥിതി പഴയത് തന്നെ.എന്ത് അന്വേഷണമാണ് നടന്നത്.
ഞങളുടെ അച്ഛന് പറഞ്ഞു എന്റെ രണ്ട് മക്കളേയും ഞാൻ കൊണ്ടുവരാം.നാട്ടിൽ തന്നെയാണ് മകൻ ജോലി ചെയ്യുന്നത്.പിന്നെ മകളാണ്.
എന്നിട്ട് ആ ഉദ്യോഗസ്ഥ ഒന്നും മിണ്ടാതെ വീണ്ടും വെള്ള കാർഡാണ് തന്നത്.
ഞങ്ങൾ bpl cardnu അർഹരാണോ.അല്ലങ്കിൽ നീല കാർഡിന് അർഹരാണോ.ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്.ഒരു മറുപടി തരണേ ദയവായി.

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം.
.
സർ, PMGKAY പദ്ധതി പ്രകാരം ഒരംഗത്തിനു 5kg അരി വീതം ലഭിക്കുമെന്ന് പറയുന്നു.ഞങ്ങൾ നാല് അംഗങ്ങളാണുള്ളത്, ഇതു പ്രകാരംഞങ്ങൾക്ക് 20kg അരിയാണ് ലഭിക്കേണ്ടത്. കൂടാതെ വെള്ളയരി, പുഴുക്കലരി, പച്ചരി എന്നിവ ഇത്ര വീതം എന്ന് എന്തെങ്കിലും നിബന്ധനയുണ്ടോ?

ആകെ 20 കിലോ ലഭിക്കും..അതാത് സ്ഥലത്തെ സ്റ്റോക്കിനനുസരിച്ച് ഏത് ഇനം അരിയുമാകാം.

Sir, വേറെ താലൂക്കിലെ റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങുമ്പോൾ Registered Mobile ലിലേക്ക് OTP അയയ്ക്കാറില്ലേ?

ഇല്ല..Portability പ്രകാരമുള്ള വിതരണത്തിന് OTP അനുവദനീയമല്ല..Biometric authentication പ്രകാരം വാങ്ങുക .
.
ഒരു ചോദ്യം... പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്.? രണ്ട് വ്യത്യസ്ത റേഷൻ കാർഡിൽ നിന്ന് പേര് വെട്ടി ചേർക്കേണ്ടതെ ഉള്ളൂ, പുതിയ പേര് ചേർക്കാനില്ല. ഒരേ താലൂക് ആണ്. എല്ലാവർക്കും ആധാർ കാർഡ് ഉണ്ട്.

നിലവിൽ പേരുള്ള റേഷൻ കാർഡുകള്‍, ആ കാർഡുകളിൽ നിന്നും പേരുകള്‍ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡുകളുടെ ഉടമകള്‍ ഒപ്പിട്ട സമ്മപത്രങ്ങള്‍, എല്ലാവരുടേയും ആധാർ കാർഡ്, പുതിയ കാർഡെടുക്കുന്നതിനുള്ള Address- ന്റെ proof (list of approved address proof ചുവടെ), പുതിയ address-ലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവ സഹിതം അക്ഷയ / citizen login വഴി online അപേക്ഷ നല്കുക. അപേക്ഷയുടെ printout-ഉം പേര് കുറയ്ക്കാനുള്ള റേഷൻ കാർഡുകളും ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.
Post Reply