ഗവർമെന്റ് / ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..
1) ആദ്യമേ നമ്മുടെ റേഷൻ കാർഡ് നമ്പർ, വീട് നമ്പർ, വാർഡ് നമ്പർ എന്നിവ ഒരു പേപ്പറിൽ എഴുതിവെക്കുക നാട്ടിലെ എയർപോർട്ടിൽ എഴുതികൊടുക്കണം. കയ്യിൽ ഒന്നോ രണ്ടോ പെൻ നിർബന്ധമായും Pocket ൽ കരുതണം. Flight, എയർപോർട്പോർട് എന്നീ സ്തലങ്ങളിൽ pen ആവശ്യമാണ്..
( മറ്റു യാത്രക്കാരിൽ നിന്ന് Pen വാങ്ങരുത്.... നിങ്ങളുടെ Pen അങ്ങോട് കൊടുക്കരുത്..... ഇനി അത് കൊടുത്ത് പോയാൽ തിരിച്ച് വാങ്ങരുത്)
2) ഒരു Hand Bag കയ്യിൽ കരുതുന്നത് നല്ലതാണ്..... അതിൽ കയ്യിൽ ഇടുന്ന glove 4, 5 Pair വയ്ക്കുക... കാരണം
glove വീണ്ടും ഇടരുത്... ബാഗിൽ നിന്ന് പുതിയത് എടുത്ത് ധരിക്കുക.
3) കയ്യിൽ Spray sanitizer/ GeII Sanitizer കരുതുക..... എവിടെയെങ്കിലും Hand സ്പർശിച്ചാൽ കൈകൾ glove ഊരാതെ Sanitizer ഉപയോഗിച്ച് വൃത്തിയക്കുക...
4) തലയും കണ്ണും ചെവിയും മറയ്ക്കണം... Better full Body cover ചെയ്യുന്ന ഒരു കിറ്റ് ലഭിക്കും അത് നിർബന്ധമായും വാങ്ങുക.
5) airport ൽ വച്ചോ ഫ്ലൈറ്റിൽ വച്ചോ Mask ഒരു കാരണ വശാലും മുഖത്ത് നിന്ന് എടുക്കരുത്...
6) നല്ല Quality ഉള്ള N95 Mask തന്നെ വാങ്ങണം.... 2 എണ്ണം കയ്യിൽ വയ്ക്കുക....
7) airport ൽ വച്ചോ..... വിമാനത്തിൽ വച്ചോ കൈകൾ മുഖത്തോ കണ്ണിലോ സ്പർശിക്കാതെ നോക്കണം....
8) airport ലോ വിമാനത്തിലോ Toilet ഉപയോഗിക്കരുത്.... ഇനി അതഥ ഉപയോഗിച്ചാൽ ബാത്ത് റൂമിൻ്റെ അകത്ത് കയറുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും കൈകൾ ടanitizer ഉപയോഗിച്ച് കൈകകൾ അണു വിമുക്തമാക്കുക...
9) ടിക്കറ്റ് എടുത്തതിന് ശേഷം Air india നിങ്ങളുടെ Mail id യിൽ 3 form അയച്ച് തരും അത് print എടുത്ത് roomil വച്ച് തന്നെ പൂരിപ്പിക്കണം... അതിൽ ഒരു form airport ൽ കൊടുക്കണം..... എല്ലാ കാര്യങ്ങളും പറഞ്ഞ് തരാൻ അവിടെ Staff ഉണ്ട്...
10) ഒരു പാട് ആളുകൾ വളരെ careless ആയിട്ട് പെരുമാറുന്നത് കാണാം..... distance keep ചെയ്യുക.... നിങ്ങളുടെ Safety നിങ്ങളുടെ ഉത്തര വാദിത്തമാണ്....
11) വിമാനത്തിൽ ഉള്ള വരോട് സംസാരിക്കാൻ നിക്കരുത് അവർ പോസിറ്റീവാണോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയില്ല....
12)ഭക്ഷണം നന്നായി കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങുക..... ഫ്ലൈറ്റിൽ ഫുഡ് ഉണ്ടാകും water ഉണ്ടാകും കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
13) ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക..
14) കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരെ ഓടി നടക്കാനോ എവിടെയും സ്പർശിക്കാനോ അനുവദിക്കാതെ കൂടെ തന്നെ ഇരുത്തുക....
15) ഇന്ത്യൻ airport ൽ എത്തിയാൽ ഒരു form fill ചെയ്യണം.... പിന്നെ എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവിടെ അറിയിക്കണം....
16)കൊറെന്റീനിൽ പോവേണ്ട സ്ഥലം എയർപോർട്ടിൽ അറിയിക്കാം ( സൗകര്യമുള്ള വീട്, സർക്കാരിന്റെ നിർദിഷ്ട സ്ഥലങ്ങൾ അല്ലെങ്കിൽ നിർദിഷ്ട ഹോട്ടലുകൾ)
17)എയർപോർട്ടിൽ നിന്നും പ്രേത്യേകം കാബിൻ പാർട്ടീഷൻ ചെയ്ത ടാക്സിക്ക് ( പാർട്ടീഷൻ ചെയ്യാത്ത വണ്ടിയിൽ പോയാൽ ഡ്രൈവറും കൊറെന്റീനിൽ പോവേണ്ടി വരും) നാട്ടിൽ/ കോറിന്റൈൻ സ്ഥലത്തു എത്താം. ആവശ്യമായ ആളുകൾ ആയാൽ ബസ്സ് സർവീസും ഉണ്ട്.
18)മറ്റാരെങ്കിലും രണ്ടു വാഹങ്ങളിൽ എയർപോർട്ടിൽ വന്നു ഒരു വാഹനം നമ്മുക്കായി അവിടെയിട്ടാൽ അതിലും ഒറ്റക്ക് ഓടിച്ചു പോവാം. ആ വാഹനം പിന്നെ ക്ളീൻ ചെയ്യണം ( ഒരു ലിറ്റർ വെള്ളത്തിൽ 3 സ്പൂൺ ബ്ലീച്ചിങ് പൌഡർ കലക്കി തെളിഞ്ഞ ലായിനി അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്ലോറൈഡ് നേർപ്പിച്ച നായിനി കൊണ്ടോ തുടച്ചു വൃത്തിയാക്കുക പിന്നെ 2 ദിവസം കഴിഞ്ഞേ ആ വാഹനം പിന്നീട് ഉപയോഗിക്കാൻ പറ്റൂ.
19)ഫുഡ്ഡും വെള്ളവും എയർപോർട്ടിൽ നിന്നും ലഭ്യമാണ്. ഒരു കാരവശാലും വാഹനം വഴിയിൽ നിർത്താൻ അനുവാദം ഇല്ല.
20) വീട്ടിൽ എത്തിയതിന് ശേഷ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ covid test ചെയ്യണം എത്തിയതിന് ശേഷം ഉള്ള Guidance doctorട തരും.
21) വീട്ടിൽ എത്തിയതിന് ശേഷം വീട്ടുകാരുമായി ഇടപഴകരുത്.... room quarantine നിർബന്ധമായും തുടരുക.. (ഹെൽത്ത് ഡിപ്പാർട്മെന്റും, പഞ്ചായത്ത് അധികൃതരും, പോലീസും നിരന്തരം നിരീക്ഷിക്കും)
വളരെ സൂക്ഷിച്ച് Tension അടിക്കാതെ യാത്ര ചെയ്യുക... Safe Journey
നാട്ടിലെത്താൻ അവസരം ലഭിക്കാത്തവർ ക്ഷമയോടെ കാത്തിരിക്കുക.. നമ്മുടെ ഫ്ലൈറ്റും x വൈകാതെ വരും..
( കടപ്പാട്- Collective information from several source)
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Re: ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഹായ് ഫ്രണ്ട്സ് ഞാൻ ഇന്നലെ നാട്ടിൽ എത്തി. ലണ്ടനിൽനിന്ന് ഡൽഹി ആയിരുന്നു ഫ്ലൈറ്റ് ഞങ്ങൾ അവിടുന്ന് തന്നെ ഡൽഹി to കൊച്ചി ഫ്ലൈറ്റ് ബുക്ക് ചെയ്താണ് വന്നത്. ഡൽഹി വന്നപ്പോൾ അവിടെ quarantine ചെയ്യാൻ പറഞ്ഞു. ഞങ്ങൾ കൊച്ചി ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് കാണിച്ചിട്ട് പോലും അവർ സമ്മതിച്ചില്ല. അപ്പോഴാണ് അവിടെ പരിചയപ്പെട്ട ഒരു ചേട്ടൻ പറഞ്ഞത് കൊച്ചി ക്കുള്ള ഈ പാസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റും എന്ന് പറഞ്ഞു. ഞങ്ങൾ അപ്പോൾ തന്നെ കേരള സർക്കാരിന്റെ covid 19 jagratha registration. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു. https://covid19jagratha.kerala.nic.in/h ... ewDomestic. ഇതാണ് സൈറ്റ് ലിങ്ക്. ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ സീറ്റ് നമ്പർ ചോദിക്കും. സീറ്റ് നമ്പർ കൊടുത്തില്ലെങ്കിൽ നിങ്ങൾക്ക് അപ്ലോഡ് ചെയ്യാൻ പറ്റത്തില്ല. ഒന്നെങ്കിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഓൺലൈൻ ചെക്കിങ് ചെയ്യണം അല്ലെങ്കിൽ ഏതെങ്കിലും സീറ്റ് നമ്പർ കൊടുത്താൽ മതി. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞതിനുശേഷം നിങ്ങളുടെ മൊബൈലിൽ ഒരു മെസ്സേജ് വരും. ആ മെസ്സേജ് ഓപ്പൺ ആകുമ്പോൾ നിങ്ങളുടെ ഈ പാസ് ഡൗൺലോഡ് ആകും. E pass അവരെ കാണിക്കുമ്പോൾ അവർ നിങ്ങൾക്ക് ഒരു ഫോം തരും ഫില്ല് ചെയ്യാൻ. അതിൽ നിങ്ങളുടെ ഈ പാസ് നമ്പറും പിന്നെ പോകണ്ട ഫ്ലൈറ്റ് നമ്പറും. Home address ഉം ഫിൽ ചെയ്യണം. ആദ്യമേ അവർ സമ്മതിക്കത്തില്ല അതിനാൽ നിങ്ങൾ വന്ന ഫ്ലൈറ്റിൽ ഉള്ള ആൾക്കാർ മൊത്തം പോയതിനുശേഷം അവർ ഫ്രീ ആയിരിക്കുമ്പോൾ അവരോട് സംസാരിച്ചാൽ മതി. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് അവർ സമ്മതിച്ചത്.
ട്രൈ ചെയ്തു നോക്ക് സുഹൃത്തുക്കളെ....
ട്രൈ ചെയ്തു നോക്ക് സുഹൃത്തുക്കളെ....