മസ്‌ക്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ -

Chartered flight options by various private agencies.
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

മസ്‌ക്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ -

Post by siju »

മസ്‌ക്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ - പ്രവാസിക്ക് ഒരു കൈതാങ്ങ് -ചാർട്ടേർഡ് ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു
18 ജൂൺ 2020
മസ്കറ്റ് - കോഴിക്കോട് ✈️July 04, 2020
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രത്യേകം ചാർട്ടർ ചെയ്ത വിമാന സർവ്വീസിനു വേണ്ടിയുള്ള രജിസ്ട്രേഷൻ ആണിത്.
രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
Register: https://docs.google.com/forms/d/e/1FAIp ... =0&c=0&w=1
നിബന്ധനകൾ :
1) യാത്രക്കാർ ചിലവുകൾ പൂർണ്ണമായും സ്വയം വഹിക്കേണ്ടതാണ്.ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ച സൗജന്യമായി നാട്ടിലെത്തിക്കുന്ന നിർധനരായവരുടെ യാത്ര തീർത്തും സൗജന്യമായിരിക്കും.
2) ഇതിൽ രജിസ്‌ട്രേഷൻ ചെയ്യുന്നത് വഴി യാത്ര ഉറപ്പാകുന്നില്ല. അധികൃതരുടെ അനുമതിക്കായി സമർപ്പിക്കുന്ന രേഖ മാത്രമാണിത്.
3) അനുമതി ലഭിക്കുന്ന മുറക്ക് ടിക്കറ്റ് വാങ്ങാനുള്ള അറിയിപ്പ് ലഭിക്കും.
4) യാത്രികന്റെ ഭാഗത്ത് നിന്നുള്ള കാരണങ്ങളാൽ യാത്ര മുടങ്ങിയാൽ ഈ ചിലവുകൾ റീഫണ്ട് ചെയ്യുന്നതല്ല.
5) ഒമാനിലെ നിയമാനുസൃതമായ താമസക്കാർക്കും, ലോക്ക്ഡൌൺ കാലഘട്ടത്തിൽ വിസാ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം ഉപയോഗിക്കുവാൻ കഴിയുക.
6) യാത്രികൻ ഇന്ത്യന്‍ എംബസിയിൽ യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കണം. എംബസി അനുവദിച്ചാൽ മാത്രമേ യാത്രികന് പോകുവാൻ സാധിക്കുകയുള്ളൂ.
7) കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് ചാർജ് ഒരുപോലെ ആയിരിക്കും.
8) യാത്രക്കായി കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അതാത് സമയത്ത് നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ നടത്താൻ യാത്രികർ ബാധ്യസ്ഥരാണ്. വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന പരിശോധനകളിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
9) നാട്ടിലെത്തിയാൽ ക്വാറന്റൈൻ ചിലവുകൾ സ്വന്തം നിലയിൽ വഹിക്കണം.
10) യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നാട്ടിലെത്തിയാൽ ഇന്ത്യ ഗവൺമെന്റും കേരള ഗവൺമെന്റും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 പ്രോട്ടോക്കോളും / നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
11) യാത്ര ചെയ്യുന്നവർ അവരുടെ മൊബൈൽ ഫോണുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
12) യാത്ര ചെയ്യുന്നവർ എല്ലാവരും എയർപോർട്ടിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ആരോഗ്യ/എമിഗ്രേഷൻ വിഭാഗങ്ങളെ ഏൽപ്പിക്കേണ്ടതാണ്.
ജി കെ പി എ ഇൻഫോർമേഷൻ വിങ്ങ് - കോർ സോഷ്യൽ മീഡിയ ടീം
Post Reply