തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ -വാണിജ്യേതര സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുഭരണ വകുപ്പാണ്4 മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ജീവനക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട നിർദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്.
മാർഗനിർദേശങ്ങൾ
1. നോട്ടീസ് ബോർഡ്
സ്ഥാപനത്തിനു മുന്നിൽ ഒരു പ്രധാന സ്ഥലത്ത് ഇനിപറയുന്ന സന്ദേശമുള്ള അറിയിപ്പ് പ്രദർശിപ്പിക്കണം.
പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവരായ ജീവനക്കാർ/ഉപഭോക്താവ് സ്ഥാപനത്തിലേക്ക് പ്രവേശിക്കരുത്. അവർ ‘ദിശ’യുമായി ബന്ധപ്പെടുകയും നിർദേശങ്ങൾ അനുസരിച്ച് ആരോഗ്യപരിരക്ഷ തേടുകയും വേണം.
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനുമുമ്പും പുറത്തുപോകുമ്പോപാഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ, സ്ഥാപനത്തിനുള്ളിൽ കഴിയുന്ന സമയം ഇടക്കിടെ കൈ ശുചിയാക്കുകയും ചെയ്യണം.
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്ക് ധരിക്കണം. മാസ്ക് ശരിയായി ധരിക്കാത്തവരെ കടയിൽ പ്രവേശിക്കാൻ അനുവദിക്കരുത്.
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.
സ്ഥാപനത്തിനുള്ളിൽ ഒരാളും മറയില്ലാതെ ചുമക്കുകയോ തുമ്മുകയോ ചെയ്യരുത്. വായയും മൂക്കും മൂടി നല്ല ശ്വസനശുചിത്വം പാലിക്കണം. കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
ജീവനക്കാരും ഉപഭോക്താക്കളും 10 വയസ്സിനു താഴെയുള്ള കുട്ടികളെ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരരുത്.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ദുർബലരായ വ്യക്തികളും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയംസേവന കിയോസ്കുകളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.
2.സ്ഥാപനങ്ങളുടെ പ്രവേശനകവാടത്തിനടുത്ത് പ്രവർത്തനസമയം മുഴുവൻ സാനിറ്റൈസർ/ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം.
3. സ്ഥാപനത്തിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം.
4. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പ്രവൃത്തിസമയങ്ങളിൽ ഉടനീളം മാസ്ക് ധരിക്കണം.
5. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളിൽ വിസ്തൃതിക്കനുസരിച്ച്, പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
6. സ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാകാൻ മുൻകൂർ അപ്പോയിമെന്റ്/ക്യൂ സിസ്റ്റം ഉപയോഗിക്കേണ്ടതാണ്.
7. സ്ഥാപനങ്ങളിലെ വിശ്രമ പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക് മതിയായ വായുസഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണം.
8. സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് അടച്ച കാബിനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. സാധ്യമാകുമെങ്കിൽ ഓൺലൈൻ സൗകര്യങ്ങളോ സ്വയംസേവന കിയോസ്കുകളോ ഉപയോഗിക്കാൻ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം.
10. സാധ്യമാകുന്ന സ്ഥലങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി/സുതാര്യമായ ഫൈബർകൊണ്ടുള്ള സ്ക്രീനുകൾ ഉപയോഗിക്കേണ്ടതാണ്.
11. സ്ഥാപനങ്ങളിലെ വായുസഞ്ചാരം ഉറപ്പിക്കുന്നതിനായി എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടണം. എയർ കണ്ടീഷനറുകൾ ഉപയോഗിക്കുന്നെങ്കിൽ, മണിക്കൂറിൽ ആറ് എയർ കറൻറ് എക്സ്ചേഞ്ചുകളെങ്കിലും ഉറപ്പാക്കുക. എയർകണ്ടീഷനിങ് ഉപയോഗിക്കുമ്പോൾകൂടി ജാലകങ്ങളും വാതിലുകളും ഇടക്കിടെ വായുസഞ്ചാരത്തിനായി തുറന്നിടാൻ ശ്രദ്ധിക്കേണ്ടതാണ്. മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70 ശതമാനം വരെ ആയി നിലനിർത്തുന്നവിധത്തിൽ എയർകണ്ടീഷനുകൾ പ്രവർത്തിപ്പിക്കണം.
12. പ്രവൃത്തിസമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നിവയിലുള്ള എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കണം.
13. ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്ക്രീനിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പുവരുത്തേണ്ടതാണ്. സാധ്യമാകുമെങ്കിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ (ശരീരത്തിൽ തൊടാതെ) അല്ലെങ്കിൽ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവർക്ക് ‘ദിശ’യുമായി ബന്ധപ്പെട്ട് മാർഗനിർേദശങ്ങളനുസരിച്ച് ആരോഗ്യപരിപക്ഷ തേടണം.
14. കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽപ്പിടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ, ഹാൻഡ് റെയിലുകൾ, പൊതുവായി ഉപയോഗിക്കുന്ന പേനകൾ, ടച്ച് സ്ക്രീനുകൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂർ ഇടവിട്ട് തുടച്ച് അണുമുക്തമാക്കണം.
15. പൊതുവായി ഉപയോഗിക്കുന്ന പേനകളും പേന പങ്കിടുന്നതും കഴിയുന്നിടത്തോളം ഒഴിവാക്കേണ്ടതാണ്.
16. ജീവനക്കാർ ഓരോ ഉപഭോക്താവിനോടും ഇടപെട്ടശേഷം/സാധനങ്ങൾ കൈമാറ്റം ചെയ്തതിനുശേഷം/പണമിടപാടിനുശേഷം/കൂടുതൽ സ്പർശനമേൽക്കുന്നിടങ്ങളിൽ തൊട്ടതിനുശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ശുചിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
17. പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയോഗിച്ച് വിരലുകൾ നനച്ചുകൊണ്ട് പണം എണ്ണരുത്.
18. സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഇ-വാലറ്റ്, UPI അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള കരസ്പർശമില്ലാത്ത പണമിടപാട് രീതികൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
19. ഡിസ്പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പർശിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നിർദേശം നൽകേണ്ടതാണ്.
20. കഴിയുന്നത്രയും ലിഫ്റ്റുകൾ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകൾ, എസ്കലേറ്റർ ഹാൻഡ് റെയിലുകൾ തുടച്ചു വൃത്തിയാക്കേണ്ടതാണ്.
21. സ്ഥാപനങ്ങളിൽ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിൾ പേപ്പർകപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
വാണിജ്യ -വാണിജ്യേതര സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ
A forum for all information related to COVID 19 Pandemic and related actions and information
Jump to
- Welcome
- ↳ Your first forum
- COVID-19
- ↳ Quarantine Facilities
- ↳ NEWS Websites
- ↳ Test for COVID-19
- ↳ KSA(Saudi Arabia)
- RTI
- ↳ Sample RTIs
- ↳ How to File RTI
- ↳ To India Cental Govt Organizations
- ↳ To Karnataka State Organizations
- ↳ To Maharashtra State Organizations
- ↳ To Telangana State Organizations
- ↳ To Rajasthan State Organizations
- ↳ FAQ
- ↳ RTI's to File
- ↳ RTIs Already Filed
- ↳ Complaint To Central Information Commission
- ↳ PM Cares Fund
- ↳ RTI's to File
- ↳ RTIs Already Filed
- Petitions
- ↳ COVID-19
- Access Govt Services
- ↳ KSA(Saudi Arabia)
- Court Cases
- ↳ India
- ↳ High Courts
- ↳ Kerala High Court
- ↳ Supreme Court
- Transportation Options
- ↳ Inter-State (Within India)
- ↳ BUS
- ↳ Hariyana
- ↳ Domestic Flights
- ↳ From Kerala
- ↳ International Travel
- ↳ AIR - Flights
- ↳ From India - Outboud
- ↳ Flights to India
- ↳ #VandeBharatMission
- ↳ From Saudi Arabia
- ↳ From UAE
- ↳ News
- ↳ Chartered Flights
- ↳ KSA(Saudi Arabia)
- Assistance for Stranded Persons
- ↳ For Indians
- ↳ ICWF-Indian Community Welfare Fund
- ↳ MADAD
- ↳ PBBY-Pravasi Bharatiya Bhima Yojana
- ↳ HelpLines
- Help Desks
- ↳ India
- LAW
- ↳ Hate Speach
- Farmers
- ↳ Loans
- ↳ Kerala