യാത്ര അനുഭവം. ഷാർജ to കോഴിക്കോട്.

Flights from UAE
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

യാത്ര അനുഭവം. ഷാർജ to കോഴിക്കോട്.

Post by siju »

എന്റെ യാത്ര അനുഭവം. ഷാർജ to കോഴിക്കോട്.
10/06/2020 വൈകുന്നേരം 5Pm airportil എത്തി.(കയ്യിൽ 6ജോടി ഗ്ലൗസ്, 10 സർജിക്കൽ മാസ്‌ക് പിന്നെ ഒരു ണ്95 പോലത്തെ ഒരു മസ്‌ക്ക്‌, ഒരു ഫേസ് ഷീൽഡ് കയ്യിൽ കരുതി. 1വെള്ള കുപ്പി, സ്നാക്ക്സ്)
നല്ല വെയിലത്തു നീണ്ട ഒരു Q.. വെയിൽ കൊണ്ടു നിന്നു. ആകെ വിയർത്തു കുളിച്ചു. 6.30 കൂടി ഗർഭിണികളായവരെയും, ഫാമിലി ആയി പോകുന്നവരെയും airportinte ഉള്ളിൽ കയറാൻ തുടങ്ങി. അപ്പോഴാണ്‌ വിസിറ്റിംഗ് വിസ്സയിൽ ഉള്ളവരെ വിളിക്കുന്നത് കണ്ടത്
പതിയെ അകലം പാലിച്ചു ഉള്ളിൽ കയറി. ആദ്യം നമ്മളെ അണു നശീകരണ കവാടത്തിലൂടെ കടത്തിവിടും. അതിനു ശേഷം ലഗേജ് മാറ്റിവെച്ചു passport മായി RAPPID test നു ഓരോ ബാച്ചു ആയി നിൽക്കുക.10 to 15 മിനിറ്റിൽ ടെസ്റ്റ് കഴിഞ്ഞു. അതിനു ശേഷം നെഗറ്റീവ്‌ ആണേൽ passportil ഒരു സ്റ്റിക്കർ ഒട്ടിക്കും. അവിടെനിന്ന് വിസിറ്റിംഗ് കാർക്ക് fase finger സ്കാനിങ്. വിസിറ്റിംഗ് വിസ പ്രിന്റ് അവിടെ നിർബന്ധം ആണ്(ഫോണിലെ കോപ്പി പറ്റില്ല). ഒരുപാട് സമയം പോയത് അവിടെയാണ് ചില ആളുകളുടെ ഫിംഗർ കിട്ടാൻ കുറെ സമയം എടുത്തു. അതു റെഡി അയാൾ വിസിറ്റിംഗ് വിസ പേപ്പറിൽ നമ്പർ മാർക് ചെയിതു തരും.അവിടെ നിന്നു ഒരു സെറ്റ് ഗ്ലൗസ് മാറി. അതിനുശേഷം ബോഡിങ് പാസ്സ് എടുക്കാം(ലഗേജ് 30+6)അവിടന്നു 2 ഫോം കിട്ടും അതു ഫിൽ ചെയിതു വക്കുക. അവിടെനിന്നു എമിഗ്രേഷൻ. അതു കഴിഞ്ഞാൽ എല്ലാവര്ക്കും അറിയാവുന്ന Duty free. അതു കഴിഞ്ഞാൽ ആകാലംപാലിച്ചു hand ബാഗും, ഷൂസ് , പേഴ്‌സ്, ബെൽറ്റ്‌ , മല braslet എന്നിവ ഉരിവെച്ചു scanning. അതിനു ശേഷം toilet ഉപയോഗിക്കാം. അവിടെ നിന്ന് 6th gate വഴി കുറച്ചു കുറച്ചു ആളുകളെ ഫ്ളൈറ്റിൽ കയറ്റി. (ഫുഡ് കഴിക്കുന്നുണ്ടങ്കിൽ കയറുന്നതിനു മുൻപ് കഴിക്കുന്നതാണ് നല്ലത്‌) ടൈം ഇല്ലാത്തതുകൊണ്ട് ഞാൻ കഴിച്ചില്ല. 25ബി ആണ് എനിക്ക് കിട്ടിയ സീറ്റ്. സെന്റർ സീറ്റ് ആയതു കൊണ്ട് ഒരു pp kit കിട്ടി. സെന്ററിൽ ഇരിക്കുന്നവർ നിർബന്ധമായും ധരിക്കണം. 11.10 pm ഒടുകൂടി ഫ്ലൈറ്റ് എടുത്തു. 1 മണിക്കൂറിനു ശേഷം ഫുഡ് വന്നു(sanvich, വെള്ളം) ഞാൻ കഴിച്ചില്ല. കുറേപേർ കയിക്കുണ്ട്. 4,5 പേർ മാത്രമേ ടോയ്ലറ്റ് യൂസ് ചെയ്യുന്നത് കണ്ടോളു. ദാഹിച്ചു വലഞ്ഞപ്പോൾ കുറച്ച വെള്ളം കുടിച്ചു. (മാസ്‌ക് മാറ്റാൻ പേടിയുണ്ടയിരുന്നു) 2.30am ഫ്ലൈറ്റ് കാലിക്കറ്റ് ലാൻഡ് ചെയിതു. ചിലർ തിരക്കുപിടിച്ചു് ഇറങ്ങുന്നത് കണ്ടു. ഞാൻ സാവകാശം ഇറങ്ങി. അകലം പാലിച്ചു ആദ്യം തെർമൽ scaning. പിന്നീട് കുറച്ചു കുറച്ചു വർക്ക് ആരോഗ്യ വകുപ്പിന്റെ ക്ലാസ് ഉണ്ടാകും, അവിടെനിന്നു pp kit and മസ്‌ക്ക്‌ മാറ്റി പുതിയത് ഇടാൻ പറയും. സിംറ്റംസ് ഉള്ളവരോട് dr കാണിക്കാനും അല്ലാത്തവരോട് രെജിസ്റ്റർ ചെയുന്നടത്തേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ നമ്മുടെ ഡിറ്റൽ സിസ്റ്റംത്തിൽ add ചെയ്യും. അവിടെനിന്ന് ആണ് ഹോം qurantine, or govt qurantine പറയേണ്ടത്. Govt qurantine ആണേൽ അതതു ജില്ലക്ക് ഒരു ksrtc buss ഉണ്ടാകും. ഒരു നിറത്തിൽ ഉള്ള സ്ലിപ് കൊടുക്കും. അതിനുശേഷം ഫിൽ ചെയ്ത ഫോം next കൗണ്ടറിൽ കൊടുക്കുക. നമ്മുടെ സ്ഥലവും പഞ്ചായത്തു പറഞ്ഞു കുടിക്കുക, പിന്നെ എമിഗ്രേഷൻ അവിടെയും പേരും സ്ഥലവും പ്രത്യകം ചോദിക്കുണ്ട്. ലഗേജ് എടുത്ത് പ്രീപെയ്ഡ് taxi കൗണ്ടർ അവിടെ സ്ഥലം പറഞ്ഞ് പുറത്തേക്കു വരുബോൾ ഫ്രീ ആയി സ്നാക്ക്സ് കിട്ടും. അതും വാങ്ങി പുറത്തിറങ്ങി ടാക്സിക് വൈറ് ചെയുക. എനിക്ക് ദൂരം കുറവാതുകൊണ്ടു ആരും വല്ലാതെ എടുക്കാൻ intrast കാണിച്ചില്ല. പോലിസ് കാരനോട് കാര്യം പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി റെഡി. അനുവിമക്ത മാക്കിയ വണ്ടി. ടാക്സി ബില്ലിൽ എനിക്ക് 785 റസ് ആണ് ഉണ്ടായിരുന്നത്. ലഗജ് ഞാൻ തന്നെ കയറ്റിവെച്ചു. Qurantine ഹോം എത്തി ലഗേജ് ഒക്കെ ഇറക്കി ക്യാഷ് കൊടുത്തപ്പോൾ കിളിപോയി എന്റെ 1200rs ആണെന്ന്. പറഞ്ഞ ലൊക്കേഷൻ നിന്നു 3 km കൂടുതൽ ഓടിയത്തിനു ആണ് എന്ന് പറഞ്ഞു. വരുന്ന വായിക്കു തന്നെ ഹെൽത്ത് ഇൻസ്‌പെക്ടർ വിളിച്ചു ഞാൻ എത്തിയ കാര്യം പറഞ്ഞു. (തലേ ദിവസം വീട്ടിലേക്കു വിളിച്ചിരുന്നു) അവർ പറഞ്ഞ നിർദ്ദേശത്തിൽ റൂം qurantine ഇരിക്കുന്നു..
Post Reply