എംബസ്സി ക്ഷേമ നിധിയുമായി ബന്ധപ്പെട്ട് പ്രവാസികൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഇന്നുണ്ടായ പുരോഗതി:
സ്വന്തമായി വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാവർക്കും എംബസ്സി/കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാൽ, കിട്ടുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഇന്ന് കേരള ഹൈക്കോടതിയിൽ ബഹു. ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചിനുമുന്നിൽ ഉറപ്പു പറയുകയുണ്ടായി. ടിക്കറ്റിനുള്ള അപേക്ഷയോടപ്പം പാസ്‌പോർട്ടും വിസയും സമർപ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള ഒരു സ്വയം സാക്ഷ്യം ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അതാത് എംബസ്സി/കോൺസുലേറ്റുകളിൽ അപേക്ഷ ഉടനെ തന്നെ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് പരമാവധി എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കോടതി ഓർഡർ വൈകിട്ടോടെ ലഭ്യമാകുമെന്ന് കരുതുന്നു.
എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തമായ നിർദ്ദേശം എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നൽകണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി ചന്ദ്രശേഖർ കോടതിയിൽ ആവശ്യപ്പെട്ടു.
കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലായ സൗദി അറേബ്യയിലും യു എ ഇ യിലും ഖത്തറിലും ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളുടെ ഭാര്യമാരാണ് റിട്ട് ഹർജ്ജിയുമായി കോടതിയെ സമീപിച്ചത്.
കേസിലിടപെട്ട മുൻ പ്രവാസി കൂടിയായ അഡ്വ ആർ മുരളീധരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയത്.
അപ്പോൾ ഈ വിവരം പരമാവധി പ്രവാസികളിൽ എത്തിക്കുക.